Friday, December 10, 2010

മയില്‍‌പ്പീലി


എന്നോ ഒരു നാള്‍ പീലി വിടര്‍ത്തിയാടവേ,
എങ്ങോ കൊഴിഞ്ഞുവീണൊരു പീലിയായിരുന്നു
എന്റെ മനസ്സ്...
ഒരു നാള്‍ ആ കാര്‍മുകില്‍ മാനത്തണഞ്ഞത്,
അവളുടെ മേഘസന്ദേശവുമായായിരുന്നു.
അതിലവള്‍ കുറിച്ചതിങ്ങനെ...
എന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍
മാനം കാണാതൊളിപ്പിച്ചു വെച്ചിട്ടുണ്ട്
നിന്റെ മനസ്സ്...
മറുപടി പറയണമെന്നുണ്ടായിരുന്നു,
കാലം നിനക്കായ്‌ മാത്രം പൊഴിച്ചതായിരുന്നു
ആ പീലി...
നിന്റെ മനസ്സിലിരുന്ന് വീര്‍പ്പു മുട്ടുന്ന അതിന്
പ്രണയമെന്ന ജീവവായു നീ അല്പം പകര്‍ന്നെങ്കില്‍...!!!!!

No comments:

Post a Comment