Friday, December 31, 2010

സ്വപ്നമോ?


ഇതള്‍ തന്നു പോയൊരെന്‍ പ്രണയവാസന്തവും
ഇരുള്‍ തന്നു പോയൊരാ പ്രിയമാര്‍ന്ന സന്ധ്യയും
ഇനിയെന്ന് തിരികെവരുമെന്നതോര്‍ത്തിന്നു ഞാന്‍
ഈറന്‍ മുകില്‍പ്പെയ്ത്തില്‍ കണ്ണയച്ചീടവേ,
ഇമകളില്‍ നിന്നിറ്റു വീണൊരാ തുള്ളികള്‍
ഇടനെഞ്ജിനുള്ളില്‍ തുലാമഴപ്പെയ്ത്തു പോല്‍.
ഈറന്‍ മണക്കുന്നൊരോര്‍മപ്പുതപ്പിലായ്
ഇഷ്ടങ്ങളെ ചേര്‍ത്തണച്ചു ചുംബിച്ചു ഞാന്‍.
ഇടറുന്ന താരാട്ട് പാട്ടുമായ് വന്നരികിലി -
ഷ്ടമാണോമലേ നിന്നെയെനിക്കെന്നി-
താരോ സ്വകാര്യമായ് ചൊല്ലുന്നു,സ്വപ്നമോ?

3 comments:

  1. ചിത്രേ,നന്നായിടുണ്ട് .....!!

    ReplyDelete
  2. "മുകില്പ്പെയ്ത്ത്"...എന്റെ ചെറിയ വായനക്കിടയില്‍
    ഒരു പുതിയ പ്രയോഗമായി തോന്നി..
    സഞ്ചരിക്കുവാന്‍ ഒരുപാട് ദൂരമുള്ള ഒരു നല്ല കവയത്രിയുടെ
    കൊതിപ്പിക്കുന്ന പിറവിയെ വായിച്ച പോലൊരു സുഖം...
    നന്നായിരിക്കുന്നുട്ടോ..

    ReplyDelete
  3. ചിത്ര കുട്ടി....,വളരെ മനോഹരം തന്നെ.
    എഴുത്ത് വിടരുത്.എഴുതുംതോറും മൂര്‍ച്ച കൂടുന്ന വരികള്‍ ഉണ്ടാകും .
    ഈണമുള്ള വരികള്‍...നന്നായിടുണ്ട്
    ആശംസകള്‍

    ReplyDelete