Thursday, December 30, 2010

ഒന്ന് ചോദിക്കട്ടെ?

നിന്നോടൊത്തു ശയിച്ചു നാലഞ്ജു-
മാസങ്ങള്‍ക്കൊടുവിലെന്നോ,
ഞാന്‍,ഛര്‍ദ്ദിച്ചു തുപ്പിയപ്പോള്‍,
എന്റെ ഗര്‍ഭപാത്രത്തില്‍ പുതുതായൊരു
തുടിപ്പ് കണ്ടെത്തിയപ്പോള്‍,
എന്റെ പേര്‍ പതിവ്രത എന്നായിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കിലെന്നോ
മടിക്കുത്തഴിഞ്ഞുപോയ ഞാന്‍;
നീയടക്കമുള്ള ഈ സമൂഹം
എനിക്ക് ചാര്‍ത്തിത്തന്നത്
മറ്റൊരു പേരായിരുന്നു.

ഒന്ന് ചോദിക്കട്ടെ;അന്ന് ഞാന്‍
ഛര്‍ദ്ദിച്ചു തുപ്പിക്കളഞ്ഞതാണോ
ഈ പാതിവ്രത്യം?
എങ്കില്‍ നീയിന്നും പരിശുദ്ധന്‍ തന്നെ!
നിനക്കൊരിക്കലും പരിശുദ്ധി
അത്തരത്തില്‍ കൈമോശം വന്നിരിക്കാനിടയില്ല!

5 comments:

  1. മികച്ച കവിതയെ ഭവതി
    മൂന്നാം ഖണ്ഡത്തില്‍ വഴിപിഴപ്പിച്ചു
    അതേ ആശയത്തെ എഴുത്തില്‍ ഒന്നു
    ശ്രദ്ധിച്ചെങ്കില്‍ ഈ കവിതയുടെ
    മാന തലങ്ങള്‍ ഉന്നതമാകുമായിരുന്നു

    ReplyDelete
  2. ഏറെ വിമര്‍ശനങ്ങള്‍ ലഭിച്ചൊരു രചനയാണ് അത്.വിമര്‍ശനങ്ങള്‍ ആണല്ലോ കവിയെ വളര്‍ത്തുന്നത്..അഭിപ്രായത്തിനു നന്ദി.തുടര്‍ന്നും അഭിപ്രായങ്ങള്‍ പറയുമല്ലോ..

    ReplyDelete
  3. mikacha rachana ..... vaakkukalude sakthi vaayikkunnavarilekkum padarunnundu.....

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. //ഒന്ന് ചോദിക്കട്ടെ;അന്ന് ഞാന്‍
    ഛര്‍ദ്ദിച്ചു തുപ്പിക്കളഞ്ഞതാണോ
    ഈ പാതിവ്രത്യം?
    എങ്കില്‍ നീയിന്നും പരിശുദ്ധന്‍ തന്നെ!
    നിനക്കൊരിക്കലും പരിശുദ്ധി
    അത്തരത്തില്‍ കൈമോശം വന്നിരിക്കാനിടയില്ല!\\



    kondumkattu koyan vithacha vithugal mulapoti...
    nanachu.. valamittu.... valerthi valudaki...
    ----
    chirakuvirichu paranagana kuyilinte kunjine noki
    pavam ammakaka neduveerpitadu pole....valerthamma....mathramayalo njan!!


    asayavum avasanathe athinte sthanavum poruthakedu..... onoode parisremikarutho???

    ReplyDelete