ഇരുള്‍ വീണ വഴികളില്‍ എന്നുമവര്‍ കാത്തുനില്‍ക്കും
എന്റെ കവിതകളവര്‍ക്കെന്നും ഹരമായിരുന്നു.
അവര്‍ വന്ന വഴികള്‍ പലതായിരുന്നു,
ആ കഥകളെന്നോട് പറഞ്ഞിരുന്നു-
'ഒരു മുഴം കയറിന്റെ കഥ,
ഞരമ്പറ്റ കൈത്തണ്ടയുടെ കഥ,
ഒരു തുള്ളി സയനൈടിന്റെ കഥ'
അവര്‍ക്ക് ജീവന്റെ ചൂടും ചൂരുമുണ്ടായിരുന്നില്ല,
അവര്‍ക്ക് വെറുക്കപ്പെടേണ്ട-
മറ്റെന്തിന്റെയോ, മണമായിരുന്നു.
എങ്കിലും അവരെന്നെ അലോസരപ്പെടുത്തിയില്ല
ഞാനവരെ വെറുത്തുമില്ല.
രണ്ടുനാള്‍ മുന്പാണെനീക്കതു കിട്ടിയത്
ഇന്നലെത്തന്നെ ഞാനത് പരീക്ഷിച്ചു
വഴിയില്‍ കയ്യില്‍ കയറുമായികൊമ്പുള്ള ആ രൂപം
ആരെയോ കാത്തുനില്‍ക്കുന്ന കണ്ടു
എന്നെ വേണ്ട പോലും...!
താണു കേണു കരഞ്ഞു,
പറ്റില്ല പോലും...!
ഇന്നലെയും അവര്‍ വന്നിരുന്നു,
അവരെന്റെ മുഘത്തടിച്ചു,കാര്‍ക്കിച്ചു തുപ്പി..!
ആദ്യമായ് ഞാന്‍ കെട്ട ചോരയുടെ മണവും
പാതി ചീഞ്ഞ മാംസത്തിന്റെ മണവും വെറുത്തു.
കൊമ്പുള്ള ആ രൂപത്തെക്കള്‍ ഭയമായെനിക്ക്
ചേറിലെ പുഴുക്കളുടെ ചോറിന്നളവു കണ്ടു മടുത്ത
ഭീരുത്വത്തിന്റെ ബീഭല്സരൂപങ്ങളെ...!
നിങ്ങള്‍ക്കെന്നെ അരത്തൂങ്ങിയെന്നു വിളിക്കാം
ഇന്നീ നിമിഷത്തില്‍ തുടങ്ങുന്നു
അരത്തൂങ്ങിയുടെയഥാര്‍ത്ഥ കവിതകള്‍...!
അതില്‍ പച്ചയായ ജീവിത യാതാര്ത്യങ്ങളുടെ
കാറും കോളുമുണ്ടാകും
സ്നേഹത്തിന്റെ കുളിര്‍മയുണ്ടാകും
ജീവിതത്തോടടങ്ങാത്ത ആസക്തിയുണ്ടാകും
അര്ത്ഥവത്തല്ലാത്ത മരവിച്ച സ്വപ്നങ്ങള്‍ക്ക് വിട
എന്നിലെ കവി ഉണര്‍ന്നു കഴിഞ്ഞു...
ജീവിതത്തെ സ്വപ്നം കാണുന്ന ഇന്നിനെ സ്നേഹിക്കുന്ന
ഒരു പിടി കഥകളെനിക്ക് പറയാനുണ്ട്
എന്റെ കൂര്‍ത്ത നഖങ്ങള്‍ക്ക് മൂര്‍ച്ച കൂടും
അതിനു പലതിനെയും പിച്ചിചീന്തുവാനുണ്ട്...!!!!
No comments:
Post a Comment