അവളൊരു കുഞ്ഞു മാലാഖയായിരുന്നു.
താങ്കള്‍ ചിരിക്കുമല്ലേയെന്നു പലരും അദ്ഭുതത്തോടെ,
അയാളോട് പറഞ്ഞതുകേട്ട് സംശയിച്ചു;
പലപ്പോഴും ചിരിച്ചിരുന്നല്ലോ..!
ഏറെ തരളമായൊരു പുഞ്ചിരി..!
പലപ്പോഴും ആവശ്യമില്ലാതെ നിശ്ശബ്ദതയെ
അയാള്‍ വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നു.
അവര്‍ക്കിടയില്‍ പലപ്പോഴും അത് തേങ്ങിക്കരഞ്ഞിരുന്നു.
നീ പലപ്പോഴും വലിയൊരു നിശ്ശബ്ദതയിലേക്ക്
എന്നെ തള്ളിയിടുന്നെന്നു അയാള്‍ പരാതി പറഞ്ഞു.
ക്രൂരമായി ഭോഗിക്കപ്പെടുന്ന നിശ്ശബ്ദതയുടെ
തേങ്ങലുകള്‍ അവര്‍ക്കിടയില്‍ മാറ്റൊലി കൊണ്ടു.
വികാരങ്ങളുടെ കണ്ണാടിയില്‍ അയാള്‍ മുഖം മിനുക്കവേ
പ്രതിഫലിച്ച ചെകുത്താന്റെ രൂപം;
അത് പുഞ്ചിരിക്കുന്നുണ്ടായിരുന്നു,പുഞ്ചിരിക്കുന്ന ചെകുത്താന്‍!
ഉയര്‍ത്തിപ്പിടിച്ച കുരിശു കണ്ടയാള്‍ വിളറി.
അതില്‍ ക്രൂശിക്കപ്പെട്ടത് അവളുടെ ഹൃദയമായിരുന്നു.
ഉയിര്‍ത്തെഴുന്നേറ്റ വേളയില്‍ വെറുപ്പോടെ അത് മന്ത്രിച്ചു,
പുഞ്ചിരിക്കുന്ന ചെകുത്താന്‍..!
No comments:
Post a Comment