Sunday, September 19, 2010

തോഴാ...

പിരിയുന്ന നേരത്തു ഒരു കണ്ണുനീര്‍മണി-
മുത്തു ഞാന്‍ നിനക്കായി നല്‍കാം,
മണ്ണിന്റെ മാറിലായ് അത് വീണു ചിതറുമ്പോള്‍
അറിയാതെന്‍ നെഞ്ജകം തേങാം,ഞാന്‍-
അറിയാതെന്‍ നെഞ്ജകം തേങാം,എന്‍-
ആത്മാവിന്‍ സ്പന്ദനം കേള്‍ക്കാം.

അറിയില്ലെനിക്കിന്നും അറിയാതെ ഞാന്‍ നിന്നെ-
ഒരുപാട് സ്നേഹിച്ചിരുന്നോ,
അറിയാം അതെന്നാലും അറിയാത്ത പോലെ ഞാന്‍
ഒത്തിരി ഭാവിച്ചിരുന്നോ,ഞാന്‍-
ഒത്തിരി ഭാവിച്ചിരുന്നോ,എന്‍-
ഭാവന വ്യര്‍ത്ഥമാണെന്നൊ.

ഒരു വാക്കു മിണ്ടാതെ......
നീ പോയ വീഥിയില്‍........
ഒരു വാക്കു മിണ്ടാതെ നീ പോയ വീഥിയില്‍
കുറുകുന്ന മാടപ്പിറാവോ ഞാന്‍...
സൌഹൃദം പൂക്കുന്നൊരീ മഞ്ഞു കാലത്തില്‍
കുളിരോലും പുലര്മഞ്ഞു പോലെ...നിന്‍ ഓര്‍മ-
കുളിരോലും പുലര്മഞ്ഞു പോലെ.

നീയകന്നങ്ങുപോയ്...
മണ്ണിലലിഞു പോയ്‌...
നീയകന്നങ്ങുപോയ്‌ മണ്ണിലലിഞു പോയ്‌
കണ്ണുനീര്‍ മണിമുത്തു പോലെ...
നീയെരിഞ്ഞാ ചിതക്കുള്ളിലെരിയുമോ
നമ്മുടെ ആത്മ സൌഹാര്‍ദം...എന്‍ തോഴാ-
നമ്മുടെ ആത്മസൌഹാര്‍ദം.

No comments:

Post a Comment