Thursday, September 16, 2010

പ്രിയ രജനീ...

ഏതോ നിശാഗന്ധി പൂത്ത നേരം ഗന്ധം-
നിന്നെ തിരഞ്ഞു വന്നെന്നോ,രജനീ,
രാഗങ്ങള്‍ തീര്‍ക്കും സ്വരങ്ങള്‍,
മൌനമായ് തേങ്ങുന്നു,
പാടാന്‍ മറന്നുവെന്നോ.
യാമങ്ങള്‍ തീരുന്നു,നീ തേടുമാ മനം
ഇന്നും അണഞതില്ലല്ലോ,ദൂരെയായ്-
പൂത്ത നിശാഗന്ധിപ്പൂവും വാടിക്കൊഴിഞ്ഞുപോയ്,
ചൂടാന്‍ മടിച്ചതെന്തോ.
മീട്ടാന്‍ കൊതിച്ചു നിന്‍ തളിര്‍വിരല്‍ തുമ്പുകള്‍
കാലത്തിന്‍ സാരംഗി വീണ്ടും,
രാമഴ ചാറ്റല്‍ നിന്‍ കാലില്‍ ചിലങ്കയായ്,
ദേവദാസീ മലരായ് നീ.
വിസ്മരിക്കുന്നു നീ നേരമേറെ കഴിഞ്ഞതും,
ദേവന്‍ തന്‍ പൊന്‍തേരണഞതും.
ഏതോ നിരാശയില്‍ ഗദ്ഗദം കൊള്ളും നിന്‍
നെഞ്ജം പിടഞ്ഞതിന്നെന്തോ,
എന്നേയൊളിചു നീ കണ്ണുനീരൊപ്പിയാല്‍്
കണില്ലിന്നെന്തേ നിനച്ചു.
ദേവന്‍ തന്‍ പൊന്‍തേരില്‍ പൊന്നുഷസെത്തുമ്ബോള്‍
ആരെക്കുറിച്ചു നീയോര്‍ത്തു-ഇന്നും-
താമര നൂലിഴത്താരില്‍് കൊരുത്തൊരു
താലി നിന്‍ മറിലുന്ടെന്നോ,രജനീ,
നിന്റെ നിഗൂഡമാം മനതാരിലിത്രയും
കഠിനമാം വിരഹമുന്ടെന്നോ!







No comments:

Post a Comment