പിരിയുന്ന നേരത്തു ഒരു കണ്ണുനീര്‍മണി-
മുത്തു ഞാന്‍ നിനക്കായി നല്‍കാം,
മണ്ണിന്റെ മാറിലായ് അത് വീണു ചിതറുമ്പോള്‍
അറിയാതെന്‍ നെഞ്ജകം തേങാം,ഞാന്‍-
അറിയാതെന്‍ നെഞ്ജകം തേങാം,എന്‍-
ആത്മാവിന്‍ സ്പന്ദനം കേള്‍ക്കാം.
അറിയില്ലെനിക്കിന്നും അറിയാതെ ഞാന്‍ നിന്നെ-
ഒരുപാട് സ്നേഹിച്ചിരുന്നോ,
അറിയാം അതെന്നാലും അറിയാത്ത പോലെ ഞാന്‍
ഒത്തിരി ഭാവിച്ചിരുന്നോ,ഞാന്‍-
ഒത്തിരി ഭാവിച്ചിരുന്നോ,എന്‍-
ഭാവന വ്യര്‍ത്ഥമാണെന്നൊ.
ഒരു വാക്കു മിണ്ടാതെ......
നീ പോയ വീഥിയില്‍........
ഒരു വാക്കു മിണ്ടാതെ നീ പോയ വീഥിയില്‍
കുറുകുന്ന മാടപ്പിറാവോ ഞാന്‍...
സൌഹൃദം പൂക്കുന്നൊരീ മഞ്ഞു കാലത്തില്‍
കുളിരോലും പുലര്മഞ്ഞു പോലെ...നിന്‍ ഓര്‍മ-
കുളിരോലും പുലര്മഞ്ഞു പോലെ.
നീയകന്നങ്ങുപോയ്...
മണ്ണിലലിഞു പോയ്...
നീയകന്നങ്ങുപോയ് മണ്ണിലലിഞു പോയ്
കണ്ണുനീര്‍ മണിമുത്തു പോലെ...
നീയെരിഞ്ഞാ ചിതക്കുള്ളിലെരിയുമോ
നമ്മുടെ ആത്മ സൌഹാര്‍ദം...എന്‍ തോഴാ-
നമ്മുടെ ആത്മസൌഹാര്‍ദം.
Sunday, September 19, 2010
Thursday, September 16, 2010
പ്രിയ രജനീ...
ഏതോ നിശാഗന്ധി പൂത്ത നേരം ഗന്ധം-
നിന്നെ തിരഞ്ഞു വന്നെന്നോ,രജനീ,
രാഗങ്ങള്‍ തീര്‍ക്കും സ്വരങ്ങള്‍,
മൌനമായ് തേങ്ങുന്നു,
പാടാന്‍ മറന്നുവെന്നോ.
യാമങ്ങള്‍ തീരുന്നു,നീ തേടുമാ മനം
ഇന്നും അണഞതില്ലല്ലോ,ദൂരെയായ്-
പൂത്ത നിശാഗന്ധിപ്പൂവും വാടിക്കൊഴിഞ്ഞുപോയ്,
ചൂടാന്‍ മടിച്ചതെന്തോ.
മീട്ടാന്‍ കൊതിച്ചു നിന്‍ തളിര്‍വിരല്‍ തുമ്പുകള്‍
കാലത്തിന്‍ സാരംഗി വീണ്ടും,
രാമഴ ചാറ്റല്‍ നിന്‍ കാലില്‍ ചിലങ്കയായ്,
ദേവദാസീ മലരായ് നീ.
വിസ്മരിക്കുന്നു നീ നേരമേറെ കഴിഞ്ഞതും,
ദേവന്‍ തന്‍ പൊന്‍തേരണഞതും.
ഏതോ നിരാശയില്‍ ഗദ്ഗദം കൊള്ളും നിന്‍
നെഞ്ജം പിടഞ്ഞതിന്നെന്തോ,
എന്നേയൊളിചു നീ കണ്ണുനീരൊപ്പിയാല്‍്
കണില്ലിന്നെന്തേ നിനച്ചു.
ദേവന്‍ തന്‍ പൊന്‍തേരില്‍ പൊന്നുഷസെത്തുമ്ബോള്‍
ആരെക്കുറിച്ചു നീയോര്‍ത്തു-ഇന്നും-
താമര നൂലിഴത്താരില്‍് കൊരുത്തൊരു
താലി നിന്‍ മറിലുന്ടെന്നോ,രജനീ,
നിന്റെ നിഗൂഡമാം മനതാരിലിത്രയും
കഠിനമാം വിരഹമുന്ടെന്നോ!
നിന്നെ തിരഞ്ഞു വന്നെന്നോ,രജനീ,
രാഗങ്ങള്‍ തീര്‍ക്കും സ്വരങ്ങള്‍,
മൌനമായ് തേങ്ങുന്നു,
പാടാന്‍ മറന്നുവെന്നോ.
യാമങ്ങള്‍ തീരുന്നു,നീ തേടുമാ മനം
ഇന്നും അണഞതില്ലല്ലോ,ദൂരെയായ്-
പൂത്ത നിശാഗന്ധിപ്പൂവും വാടിക്കൊഴിഞ്ഞുപോയ്,
ചൂടാന്‍ മടിച്ചതെന്തോ.
മീട്ടാന്‍ കൊതിച്ചു നിന്‍ തളിര്‍വിരല്‍ തുമ്പുകള്‍
കാലത്തിന്‍ സാരംഗി വീണ്ടും,
രാമഴ ചാറ്റല്‍ നിന്‍ കാലില്‍ ചിലങ്കയായ്,
ദേവദാസീ മലരായ് നീ.
വിസ്മരിക്കുന്നു നീ നേരമേറെ കഴിഞ്ഞതും,
ദേവന്‍ തന്‍ പൊന്‍തേരണഞതും.
ഏതോ നിരാശയില്‍ ഗദ്ഗദം കൊള്ളും നിന്‍
നെഞ്ജം പിടഞ്ഞതിന്നെന്തോ,
എന്നേയൊളിചു നീ കണ്ണുനീരൊപ്പിയാല്‍്
കണില്ലിന്നെന്തേ നിനച്ചു.
ദേവന്‍ തന്‍ പൊന്‍തേരില്‍ പൊന്നുഷസെത്തുമ്ബോള്‍
ആരെക്കുറിച്ചു നീയോര്‍ത്തു-ഇന്നും-
താമര നൂലിഴത്താരില്‍് കൊരുത്തൊരു
താലി നിന്‍ മറിലുന്ടെന്നോ,രജനീ,
നിന്റെ നിഗൂഡമാം മനതാരിലിത്രയും
കഠിനമാം വിരഹമുന്ടെന്നോ!
Wednesday, September 15, 2010
പ്രിയ രജനീ...
സായന്തനത്തിന്റെ പടിവാതിലില്‍ വന്നി-
ട്ടാരെ പ്രതീക്ഷിപ്പു നീ,രജനീ,
കണ്‍കളില്‍ ദീപനാളങ്ങള്‍ കരിന്തിരി കത്തുന്നു
കണ്ണുനീര്‍ വറ്റിയെന്നോ.
ഗന്ധര്‍വ്വയാമമായ് നിന്‍ കാരിരുള്‍ മുടി-
ക്കെട്ടില്‍ സുഗന്ധമില്ലല്ലോ,പാലതന്‍-
ചില്ലയില്‍ സ്വപ്നത്തിന്‍ പൂക്കള്‍ വാടിക്കൊഴിയുന്നു
നിദ്ര വിദൂരമെന്നോ.
മുകിലിഴ നെയ്തെടുത്താകാശക്കംബളം
മെല്ലെ നിവര്‍ത്തി നിന്‍ പേലവാംഗുലി.
തേടുന്നു നിന്‍ കരിനീലക്കണ്ണുകള്‍
തിങ്കളെ താരാഗണങ്ങളെ.
വിസ്മരിക്കുന്നു നീ അമാവാസിയാണെന്നതും
അമ്പിളി പാടെ മറഞ്ഞതും.
എന്തോ കവര്‍ന്നെടുക്കനെന്ന മട്ടില്‍
നിന്നെ പുണരുന്നു കാറ്റും.
നിന്‍ മനതാരിലെ പ്രിയമുള്ളോരോര്മയും
കവര്‍ന്നു മറഞ്ഞതിവേഗം.
പാടിപ്പറന്നവന്‍ കളളക്കാറ്റാ പ്രിയ നൊമ്പരം
ആലിലയോടും,ഇന്നും-
ആലിലക്കുഞ്ഞുങ്ങള്‍ കൈകൊട്ടിപ്പാടി
രസിപ്പതും ആ കഥയാണോ,രജനീ,
നിന്റെ നിഗൂഡമാം മനതാരിലിത്രയും
മധുരമാം പ്രണയമുന്ടെന്നോ!
Subscribe to:
Posts (Atom)