ഈ മഴ ഇനി നഷ്ടപ്പെടരുത്...!
ഇന്നലെ വരെയും പെയ്തുകൊണ്ടിരുന്ന മഴ,
ഇന്നെന്തേ നഷ്ടപ്പെടരുതെന്നു തോന്നാന്‍?
ഉള്ളില്‍ നഷ്ടബോധത്തിന്റെ വിത്ത് മുളയ്ക്കുവാന്‍?
വിശാലമായ ഹൃദയപ്പരപ്പിലേക്ക് പെയ്തിറങ്ങിയത്
സ്നേഹത്തിന്റെ നീര്ത്തുള്ളികളായിരിക്കാം...
വിശാലമായ ക്യാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍
ആ പെണ്‍കുട്ടിയെ മാത്രം ഞാന്‍ കണ്ടില്ല;
ആദ്യത്തെ നീര്ത്തുള്ളിയിറ്റിച്ചു തന്ന ആ പെണ്‍കുട്ടിയെ.
കുത്തിയൊലിക്കുന്ന മഴവെള്ളത്തിലവള്‍ ഒലിച്ചുപോയിരിക്കാം.
എങ്കിലും ഈ മഴ ഇനി നഷ്ടപ്പെടരുത്...!
*************************************************
ഈ മഴയുടെ ഓര്‍മ്മകളെങ്കിലും ഇനി നഷ്ടപ്പെടരുത്...!
ഹൃദയത്തില്‍ തൂങ്ങുന്ന ജലച്ചായ ചിത്രത്തില്‍
ഫ്രെയിം ചെയ്യപ്പെട്ട മഴയുടെ ആരവം അടങ്ങുന്നില്ല.
ഇന്നും അരികിലൊരു ചാറ്റല്‍ മഴ പെയ്യുന്നുണ്ട്.
ഹൃദയത്തിലേക്ക് വീശിയടിക്കാന്‍ മാത്രം കെല്‍പ്പില്ലാതെ,
അരികിലങ്ങനെ ചിണുങ്ങിച്ചിണുങ്ങി...
ഏതോ വിരസമായ വികാരം ഉണര്‍ത്തി..
ഉള്ളില്‍ തിമര്‍ത്തു പെയ്യുന്ന മഴയില്‍
ഇടയ്ക്കുതിരുന്ന മിന്നലിനു പുറകേ ഒരു പൊട്ടിച്ചിരിയുയരും.
അവളിന്നും പൊട്ടിച്ചിരിക്കുന്നുണ്ടെന്നു ആശ്വസിക്കും.
അവള്‍;പണ്ട് ഹൃദയത്തില്‍ നിന്നും ഒലിച്ചുപോയ പെണ്‍കുട്ടി...!
No comments:
Post a Comment