അയയില്‍ തൂങ്ങുന്ന ഷര്‍ട്ട്;
അതിന്റെ കൈകളെന്നെ പുണരാറുണ്ട്.
അതെന്നെ മാറോട് ചേര്‍ക്കാറുണ്ട്.
ആ മാറിലെനിക്കല്പം സ്നേഹത്തിന്റെ ചൂടും
പോക്കറ്റില്‍ ഒരു മിഠായിയും സൂക്ഷിക്കാറുണ്ട്.
അപ്പുറത്തെങ്ങാനും കല്ലുപോലിരിക്കുന്ന
മനുഷ്യനെ പുണരാതെ
അയയില്‍ തൂങ്ങുന്ന ഷര്‍ട്ടിനെ പുല്‍കി
അമ്മ തേങ്ങുന്നതു കണ്ടത് മുതലാണ്
അയയില്‍ തൂങ്ങുന്ന ഷര്‍ട്ടില്‍ ഒളിച്ചിരിക്കുന്ന
എന്റെ അച്ഛനെ ഞാന്‍ കണ്ടെത്തുന്നത്.
No comments:
Post a Comment