Tuesday, January 4, 2011

വികസനം

സര്‍ക്കാര്‍ ആശുപത്രികളിലെ കാന്‍സര്‍ വാര്‍ഡ്‌
വിപുലീകരിക്കേണ്ടിയിരിക്കുന്നു.
മനുഷ്യത്വത്തെ കാര്‍ന്നുതിന്നുന്ന
കാന്‍സര്‍ ബാധിച്ച ഹൃദയങ്ങള്‍
ഇനിയുമേറെ ചികിത്സ തേടാനിരിക്കുന്നു.

നാക്കില്‍ സോറിയാസിസ് ബാധിച്ച്
എപ്പോഴും ചൊറിഞുകൊണ്ടിരിക്കുന്നവരെ
ഞാന്‍ കണ്ടത് ത്വക് രോഗവിദഗ്ദ്ധരുടെ
ക്ലിനിക്കുകള്‍ക്കു മുന്നിലല്ല.
ചീഞ്ഞുനാറി പുഴുവരിക്കുന്ന പ്രസംഗങ്ങള്‍
പത്രക്കാര്‍ പ്രസിദ്ധീകരിക്കുമ്പോളെന്കിലും
വരുമായിരിക്കും.

കുരുക്കിട്ടു പിടിക്കണം,മുന്നും പിന്നും നോക്കാതെ
പേപ്പട്ടിയെപ്പോലെ കടിക്കാനായുന്നകുരുട്ടു ബുദ്ധികളെ.
വന്ധ്യംകരണം ഇവിടെ വിജയിക്കണമെന്നില്ല.
"മൃഗ"സ്നേഹികള്‍ ക്ഷമിക്കുക.

ആമവാതം ബാധിച്ച രൂപത്തിലുള്ള
എന്റെ ചിന്തകള്‍ക്ക് കയ്യില്‍ പോളിയോയും
കാലില്‍ മന്തും ബാധിച്ചപ്പോള്‍
ചിരിച്ചവരുടെ ശ്രദ്ധയ്ക്ക്;
വികലാംഗ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.